-foam-from-earth

കൽപ്പറ്റ: ഭൂമിയിൽ നിന്നും മരങ്ങളേക്കാളും ഉയരത്തിൽ സോപ്പ് പത പോലെ നുരഞ്ഞ് പൊന്തുന്ന അജ്ഞാത ദ്രാവകം, കാരണം കണ്ടെത്താൻ അധികൃതർക്കും കഴിയാതെ വന്നതോടെ ഭീതിയിൽ കഴിയുകയാണ് വയനാട് കൽപ്പറ്റയിലെ മേപ്പാടി ഗ്രാമം. ഹാരിസൺ എസ്‌റ്റേറ്റിലെ അഞ്ചേക്കർ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ഇന്നലെ രാത്രി മുതലാണ് വെളുത്ത പദാർത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാർ ശ്രദ്ധിച്ചത്. ചില സമയങ്ങളിൽ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവിൽ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്‌ക്ക് ഒരാൾപ്പൊക്കം വരെ ഉയരത്തിൽ പത ഉയരുന്നുണ്ട്.

അതേസമയം, ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇന്റർലോക്കിംഗ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയിൽ വെള്ളവുമായി ചേർന്നാണ് ഇത്തരത്തിൽ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാലും സംഭവം കാണാൻ മേപ്പാടി താഴെ അരപ്പറ്റയിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവുപ്പെടുന്നത്.