ചൂടൻ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌ത് ആരാധകരെ ഇടയ്‌ക്കിടെ ഞെട്ടിക്കുന്ന പതിവ് റായി ലക്ഷ്‌മിക്കുണ്ട്. ഇത്തവണയും താരം അതിന് മാറ്റമൊന്നും വരുത്തിയിട്ടില്ല. '2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു. എല്ലാവർക്കും പുതുവത്സരാശംസകൾ' എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന റായി ലക്ഷ്‌മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചു കഴിഞ്ഞു.
I love the woman I have become, bcoz I have fought to become her 💪👍💖 #loveyourself #happytuesday😊 lots of love 💖 #2019goalssethigher 💖 pic.twitter.com/okB5w9tdzW
— RAAI LAXMI (@iamlakshmirai) January 8, 2019
ഇതിന് പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള വാചകങ്ങൾക്കൊപ്പമാണ് താരം ബിക്കിനി ചിത്രങ്ങൾ പങ്കുവച്ചത്. അവസരങ്ങൾ കുറവായതിനാൽ ശ്രദ്ധിക്കപ്പെടാനുള്ള താരത്തിന്റെ അടവാണോ ഇതൊക്കെയെന്നാണ് ആരാധകർ ചോദിക്കുന്നത്. സ്ത്രീ ശാക്തീകരണം എന്നത് ബിക്കിനിയിലാണോ എന്നും ചിലർ ചോദിക്കുന്നു
She’s a dreamer.A doer.A thinker.
— RAAI LAXMI (@iamlakshmirai) January 6, 2019
She sees possibility everywhere.💖 pic.twitter.com/zFjWnQh2tG
Don't be same be better.😁🤩
— RAAI LAXMI (@iamlakshmirai) January 5, 2019
#2019 #mymantra #waterbaby #2019goalson 💖❤️ pic.twitter.com/Hac4R78PGc
2007ൽ മോഹൻലാൽ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായി ലക്ഷ്‌മി മലയാളത്തിൽ എത്തുന്നത്. അന്ന് ലക്ഷ്‌മി റായി എന്നായിരുന്നു പേര്. പിന്നീട് മെഗാ സ്‌റ്റാർ മമ്മൂട്ടിക്കൊപ്പവും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഒരു കുട്ടനാടൻ ബ്ളോഗാണ് മലയാളത്തിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.