അശ്വതി: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: സാമ്പത്തിക നേട്ടം ഉണ്ടാകും. മനസിനു സന്തോഷവും സമാധാനവും ലഭിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും.സർക്കാർ സംബന്ധമായ കാര്യങ്ങൾക്ക് അനുകൂല വിധി ഉണ്ടാകും. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: ഇടവരാശിക്ക് കർമ്മഗുണവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.
രോഹിണി: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി ഇവ പരിഹാരമാകുന്നു. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
മകയീരം: മാതൃഗുണം ലഭിക്കും.കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മിഥുനരാശിക്കാർക്ക് കുടുംബപരമായി കുടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു.
തിരുവാതിര: സന്താന ഗുണം പ്രതീക്ഷിക്കാം. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. സാമ്പത്തിക നേട്ടം ലഭിക്കും. മാതൃഗുണം ഉണ്ടാകും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
പുണർതം: പിതൃഗുണം ലഭിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും.ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. മത്സരപരീക്ഷകളിൽ വിജയിക്കും. ശാസ്താവിന് നീരാഞ്ജനം നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
പൂയം: സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. മാതൃഗുണം പ്രതീക്ഷിക്കാം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ആയില്യം: വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും, വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ശിവന് ശംഖാഭിഷേകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
മകം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. മനസിന് സന്തോഷം ലഭിക്കും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ചാമുണ്ഡീദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
ഉത്രം: പിതൃഗുണം ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം . ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. കണ്ടകശനി കാലമായതിനാൽ അപകീർത്തിക്ക് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ദാമ്പത്യ ജിവിതം സന്തോഷപ്രദമായിരിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം.
ചിത്തിര: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഉന്നതാധികാരപ്രാപ്തി കൈവരും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: കലാരംഗത്ത് പ്രശസ്തി ലഭിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനസന്തോഷം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സംസാരത്തിൽ നയന്ത്രണം പാലിക്കുക. പിതൃഗുണം ലഭിക്കും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
അനിഴം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കുടുംബപരമായി കുടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. ഏഴരശനികാലമായതിനാൽ തൊഴിൽപരമായി വളരെയധികം ശ്രദ്ധിക്കുക. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ശാരീരിക ക്ഷീണം അനുഭപ്പെടും. ശിവന് ധാര, അഘോര അർച്ചന ഇവ നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
മൂലം: സന്താനങ്ങളാൽ മന:സന്തോഷം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സന്താനങ്ങൾക്ക് തൊഴിൽ ലഭിക്കാൻ സാധ്യത. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക നെയ്യ് വിളക്ക് നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. വിദേശയാത്രക്കു ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രാടം: തൊഴിൽ മുഖേന ആദായം വർദ്ധിക്കും ഉദ്യോഗാർത്ഥികൾക്കു ടെസ്റ്റിലും ഇന്റവ്യുവിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. സന്താനങ്ങളാൽ മനസന്തോഷം ഉണ്ടാകും. നീർദോഷസംബന്ധമായ രോഗങ്ങൾ ഉണ്ടാകും. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
തിരുവോണം: സന്താന ഗുണം ഉണ്ടാകും. മാതൃഗുണം പ്രതീക്ഷിക്കാം ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഉപരിപഠനത്തിനു ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: കർമ്മസംബന്ധമായി നേട്ടം ഉണ്ടാകും.വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും.കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ശ്രീകൃഷ്ണന് കദളിപഴം നിവേദിക്കുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
ചതയം: സന്താനഗുണം ലഭിക്കും.അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തണം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: ധനപരമായിനേട്ടങ്ങൾ ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. വാക്ചാതുര്യം പ്രകടമാക്കും. നയനരോഗത്തിനു സാദ്ധ്യത. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും പൊതുവെ എല്ലാകാര്യങ്ങളിലും അലസത പ്രകടമാക്കും. ദമ്പതികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂർച്ഛിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. ദുർഗ്ഗാ ദേവിക്ക് പട്ട് ചാർത്തുക, കളഭാഭിഷേകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
രേവതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. അപകീർത്തിക്കു സാദ്ധ്യത. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.