അസ്താന: വെള്ളത്തിനടിയിൽ ഒരു കാട്. മീനുകളെയും കടൽജീവികളെയും പായലുകളെയും വകഞ്ഞുമാറ്റി ഈ കാട്ടിലൂടെ സഞ്ചരിക്കണമെങ്കിൽ കസാക്കിസ്ഥാനിലെ ടിയാൻ ഷാൻ പർവതങ്ങളുടെ താഴ്വാരത്തുള്ള കൈൻഡിയിലെത്താം. വെള്ളത്തിനടിയിലെ കാനന ഭംഗി ആസ്വദിച്ച് ഏറെ ദൂരം നീന്തിപ്പോകാം.
1911ൽ പ്രദേശത്തുണ്ടായ ഭൂകമ്പത്തിലാണ് വെള്ളത്തിനടിയിലെ ഈ കാട് രൂപപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് സ്വാഭാവികമായി രൂപപ്പെട്ട അണക്കെട്ടിൽ വർഷങ്ങൾ കൊണ്ട് മഴവെള്ളം നിറഞ്ഞു. തുടർന്ന് ഭൂകമ്പത്തിൽ നശിച്ച മരങ്ങളൊക്കെ വെള്ളത്തിനടിയിൽ നിന്ന് വീണ്ടും തഴച്ചു വളർന്നതോടെ തടാകത്തിനടിയിൽ നിത്യഹരിത വനം രൂപപ്പെട്ടു. തുടർന്ന് കസാക്കിസ്ഥാൻ അൽമാറ്റി ടൂറിസം ബോർഡിന്റെ നേതൃത്വത്തിൽ ഇവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി.
തെളിഞ്ഞ വെള്ളത്തിനടിയിൽ കാനനകാഴ്ചകൾ നന്നായി ആസ്വദിക്കാൻ കഴിയുമെന്നതിനാൽ ഡ്രൈവർമാരുടെ പറുദീസയാണിവിടം. തടാകത്തിലെ വെള്ളത്തിന്റെ നിറത്തിനും പ്രത്യേകതയുണ്ട്. പ്രകാശ ലഭ്യതയ്ക്കനുസരിച്ച് ടർകോയിസിൽ നിന്ന് എമറാൾഡ് ഗ്രീനായി നിറം മാറിക്കൊണ്ടിരിക്കും. വസന്തത്തിന്റെ അവസാനത്തോടെയും ശിശിരത്തിന്റെ ആരംഭത്തിലുമാണ് സന്ദർശനത്തിന് അനുയോജ്യം.
തടാകത്തിന്റെ നീളം 13,120 അടി
പ്രശസ്തമായ കൊൽസായ് തടാകത്തിൽ നിന്ന് 14 കി.മീ അകലെ