കൊച്ചി: പ്രമുഖ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ ഡി.പി. വേൾഡിന് കീഴിലുള്ള ഇന്ത്യ ഗേറ്ര്‌വേ ടെർമിനൽ പ്രൈവറ്ര് ലിമിറ്റഡ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ 13.57 ശതമാനം സംയോജിത വളർച്ച (സി.എ.ജി.ആർ) രേഖപ്പെടുത്തി. രാജ്യത്തെ തുറമുഖങ്ങൾ ഇക്കാലയളവിൽ കുറിച്ച ശരാശരി വളർച്ച 11.41 ശതമാനമാണ്. വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ 5.74 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ ഈ വർഷം കൈകാര്യം ചെയ്‌തു. ഒരു മണിക്കൂറിൽ 31ലേറെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുള്ള ക്രെയിൻ കൈകാര്യ ശേഷിയും വല്ലാർപാടം ടെർമിനലിന്റെ മികവാണ്.