നിവിൻ പോളി നായകനായെത്തുന്ന മിഖായേലിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ഗ്രേറ്റ് ഫാദർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. ചിത്രത്തിന്റേതായി പുറത്തിറക്കിയ ടീസർ വൻ ഹിറ്റായിരുന്നു. നിവിന്റെ വ്യത്യസ്ഥമായ ഗെറ്റപ്പാണ് ചിത്രത്തിലുള്ളത്.
ഉണ്ണിമുകുന്ദൻ, സുദേവ് നായർ, സിദ്ധിഖ്, ബാബു ആന്റണി, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിലുണ്ട്. മഞ്ചിമ മോഹനാണ് ചിത്രത്തിലെ നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ജോൺ മിഖായേൽ എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. ഒരു പ്രതികാര കഥയാണ് മിഖായേൽ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കൂടാതെ നിവിൻ പോളിയുടെ പക്കാ ആക്ഷൻ ചിത്രം കൂടിയായിരിക്കും ഇതെന്ന് വ്യക്തമാണ്. ഉണ്ണിമുകുന്ദന്റെ നെഗറ്രീവ് കഥാപാത്രമാണ് ട്രെയിലറിലെ ഹൈലൈറ്റ്.