ന്യൂഡൽഹി: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിച്ച മുഖ്യമന്ത്രി സംഘിയാണോയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി.മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചില്ലെന്നാണ് കേന്ദ്രം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
തന്നെ സംഘിവത്കരിക്കാൻ ശ്രമം നടക്കുന്നു. പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് വിളിച്ച മുഖ്യമന്ത്രി സംഘിയാണോ' അദ്ദേഹം ചോദിച്ചു. തന്റെ മണ്ഡലത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനത്തിന് വരുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയും വരുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനു ക്ഷണിച്ചത് താനല്ല. താൻ ക്ഷണിച്ചത് നിതിൻ ഗഡ്കരിയെയാണെന്നും എം.പി പറഞ്ഞു.