കൊച്ചി: ഇടപാടുകാർക്ക് വൈവിദ്ധ്യമായ ഇൻഷ്വറൻസ് പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാനായി ഇസാഫ് ബാങ്ക്, പ്രമുഖ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ പി.എൻ.ബി മെറ്ര് ലൈഫുമായി പങ്കാളിത്ത കരാറിലേർപ്പെട്ടു. ഇസാഫ് ബാങ്കിന്റെ ശാഖകളിലൂടെ ഇനി ഇടപാടുകാർക്ക് പി.എൻ.ബി മെറ്ര് ലൈഫിന്റെ സേവനങ്ങൾ നേടാനാകും. നിലവിൽ 107 കേന്ദ്രങ്ങളിലൂടെ പത്തു കോടിയിലേറെ ഉപഭോക്താക്കൾ പി.എൻ.ബി മെറ്ര് ലൈഫിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇസാഫുമായുള്ള സഹകരണത്തിലൂടെ സേവനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകുമെന്ന് പി.എൻ.ബി മെറ്ര് ലൈഫ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുമായ ആശിഷ് കുമാർ ശ്രീവാസ്‌തവ പറഞ്ഞു. പി.എൻ.ബി മെറ്ര് ലൈഫുമായുള്ള സഹകരണം ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷ്വറൻസിന്റെ മൂല്യം മനസിലാക്കാനും പ്രയോജനം നേടാനും സഹായകമാകുമെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.