sha-fezal-

ന്യൂഡൽഹി: കശ്​മീരിൽ നിന്ന്​​ ആദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസൽ ഐ.എ.എസിൽ നിന്ന് കാജിവച്ചു. രാഷ്ട്രീയത്തിലിറങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കശ്​മീരിലെ ജനങ്ങളോട് ആത്മാർത്ഥമായി ഇടപെടാൻ കേന്ദ്രസർക്കാർ വിമുഖത കാട്ടുന്നുവെന്നും അവരെ നിരന്തരം കൊലപ്പെടുത്തുന്നുവെന്നും ഷാ ഫൈസൽ ഫേസ്ബുക്കിലൂടെ ആരോപിച്ചു


രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്ലിങ്ങളെ ഹിന്ദുത്വ ശക്തികൾ രണ്ടാംകിട പൗരൻമാരായാണ്​ കാണുന്നത്. കശ്​മീരിലെ ജനങ്ങളെ വേർതിരിച്ച്​ കാണുകയാണെന്നും അസഹിഷ്​ണുതയും വിദ്വേഷവും പടർത്തുന്ന തരം അമിത ദേശീയതയാണ്​ നിലനിൽക്കുന്നതെന്നും ഷാ ഫൈസൽ ഫേസ്​ബുക്കിൽ കുറിച്ചു. ​വെള്ളിയാഴ്​ച നടത്തുന്ന വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ടിക്കറ്റിലായിരിക്കും ഷാ ഫൈസൽ മത്സരിക്കുകയെന്ന് റിപ്പോർട്ടുണ്ട്. ‘ഉദ്യോഗസ്ഥമേധാവിത്വത്തി​ന്റെ നഷ്ടം രാഷ്ട്രീയത്തി​ന്റെറ നേട്ടമെന്ന്’ വിശേഷിപ്പിച്ചുകൊണ്ട് ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻറുമായ ഒമർ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

2010ലെ സിവിൽ സർവീസ് പരീക്ഷയിലാണ് ഫൈസൽ ഒന്നാം റാങ്ക് നേടിയത്. സർവീസിൽ പ്രവേശിച്ച അന്നു മുതൽ ഷാ വാർത്താ മാദ്ധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഗുജറാത്തിലെ പീഡന വാർത്ത റേപ്പിസ്ഥാനെന്ന തലക്കെട്ടിൽ ട്വീറ്റ് ചെയ്ത്​ വിവാദമാവുകയും തുടര്‍ന്ന് ഷാ ഫൈസലിനോട് പൊതുഭരണ വിഭാഗം വിശദീകരണം ചോദിക്കുകയും ചെയ്​തിരുന്നു.