ബാലുശേരി: സ്‌കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഇരുപതുകാരൻ പൊലീസ് പിടിയിലായി. പനങ്ങാട് ഭഗവതി പറമ്പത്ത് അമീർ സുഹൈറിനെയാണ് (20) പോക്സോ നിയമപ്രകാരം ബാലുശ്ശേരി എസ്.ഐ സുമിത് കുമാർ, എ.എസ്.ഐ പൃഥ്വിരാജ്, രതീഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. പ്രണയം നടിച്ച് ഏതാനും ദിവസം മുമ്പ് ലൈംഗികമായി അതിക്രമം നടത്തിയെന്ന പതിനാറുകാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.