മേടം: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോഗ്യം തൃപ്തികരം. ശാന്തിയും സമാധാനവും. ലക്ഷ്യപ്രാപ്തി നേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രത്യേക പരിഗണന ലഭിക്കും. അസാധ്യമെന്നു തോന്നുന്നത് നടപ്പാക്കും. അധികച്ചെലവുകൾ നിയന്ത്രിക്കും.
മിഥുനം: (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പൊതുവേദിയിൽ അംഗീകാരം. അനുഗ്രഹ പ്രഭാഷണം നടത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ധനകാര്യസ്ഥാപനത്തിൽ നിന്ന് സഹായം. മനസിന് ഏകാഗ്രത വർദ്ധിക്കും. എല്ലാ മേഖലകളിലും വിജയം.
ചിങ്ങം: (മകം, പൂരം, ഉത്രം കാൽഭാഗം)
അശ്രാന്ത പരിശ്രമം. ആഗ്രഹങ്ങൾ നിറവേറും. സമൂഹത്തിൽ ഉന്നതബന്ധം.
കന്നി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സൗഹൃദബന്ധത്തിലേർപ്പെടും.പദ്ധതികൾ സമർപ്പിക്കും. സന്ധി സംഭാഷണത്തിൽ വിജയം.
തുലാം: (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വഴിപാടുകൾ നടത്തും. അനുകൂല സാഹചര്യങ്ങൾ. കർമ്മമേഖലയിൽ വിജയം.
വൃശ്ചികം: (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മനസിന് ആശ്വാസമുണ്ടാകും. എല്ലാ മേഖലയിലും നേട്ടം. പുതിയ ഭരണപരിഷ്കാരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ലക്ഷ്യപ്രാപ്തി നേടും. മേലധികാരിയുടെ അംഗീകാരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ദൂരയാത്രകൾ വേണ്ടിവരും. ക്രമാനുഗതമായ ഉയർച്ച. സമയബന്ധിതമായ പ്രവർത്തനങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കും. ചില കാര്യങ്ങളിൽ നിന്ന് യുക്തിപൂർവം മാറും. പുതിയ നിയമനാനുമതി.
മീനം: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ശുഭ സൂചകങ്ങളായ പ്രവൃത്തികൾ.