ന്യൂഡൽഹി: സാമ്പത്തിക ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോഗ രാജ്യമാണ് ഇനി ഇന്ത്യ. 2030ഓടെ രാജ്യത്തെ ഉപഭോക്തൃ ചെലവ് 1.5 ട്രില്യൺ ഡോളറിൽ നിന്ന് ഏതാണ്ട് ആറ് ട്രില്യൺ ഡോളറായി ഉയരുമെന്നാണ് കണ്ടെത്തൽ. വേൾഡ് ഇക്കണോമിക് ഫോറമാണ് കണക്കുകൾ പുറത്തുവിട്ടത്.
ഇന്ത്യ നിലവിൽ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ഇന്ത്യയുടെ വാർഷിക മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ച 7.5 ശതമാനമാണ്. 2030 ഓടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ 60 ശതമാനവും ആഭ്യന്തര സ്വകാര്യ ഉപഭോഗമായി മാറും. ഇതോടെ രാജ്യത്തെ ഉപഭോക്തൃ ചെലവ് ആറ് ട്രില്യൺ ഡോളറിലേക്ക് എത്തും. ഇതോടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഉപഭോഗ ചന്തയായി മാറുമെന്നാണ് റിപ്പോർട്ട്.