പതിനാറ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാമറാമാൻ വിപിൻ മോഹൻ വീണ്ടും സംവിധായകന്റെ മേലങ്കി അണിയുന്നു. പിശുക്കൻ പത്രോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രീനിവാസനാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിപിൻ മോഹൻ തന്നെയാണ് കാമറ കൈകാര്യം ചെയ്യുന്നത്.സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രങ്ങളിലെ സ്ഥിരം കാമറാമാനായിരുന്നു വിപിൻ.
കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പിശുക്കനായ പത്രോസിന്റെ ജീവിത പരിസരങ്ങളാണ് പ്രമേയമാകുന്നത്. ദീൻ ദയാലിന്റേതാണ് തിരക്കഥ.പത്രോസിന്റെ ഭാര്യയുടെ വേഷത്തിൽ മീനയെയാണ് പരിഗണിക്കുന്നത്.മാർച്ചിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴയാണ്. ദിലീപിനെയും നവ്യ നായരെയും മുഖ്യകഥാപാത്രമാക്കി ഒരുക്കിയ പട്ടണത്തിൽ സുന്ദരനായിരുന്നു വിപിൻ മോഹന്റെ ആദ്യ സംവിധാന സംരംഭം.