ജോസഫിന് ശേഷം ജോജു ജോർജിനെ തേടി മികച്ച നായക കഥാപാത്രങ്ങളെത്തുന്നു. ജോഷി സംവിധാനം ചെയ്യുന്ന പുതിയ മഞ്ജു വാര്യർ ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. ഇതിന്റെ ചിത്രീകരണം അടുത്ത മാസം തുടങ്ങും. ചെമ്പൻ വിനോദാണ് മറ്റൊരു പ്രധാന താരം.
അടുത്ത മാസം തിയേറ്ററിലെത്തുന്ന ജൂൺ എന്ന ചിത്രത്തിലും ജോജുവിന് മികച്ച കഥാപാത്രമാണ്.നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂണിൽ രജീഷ വിജയന്റെ അച്ഛൻ വേഷമാണ് ജോജുവിന്. ദിലീഷ് പോത്തൻ, എബ്രിഡ് ഷൈൻ എന്നിവരുടെ സിനിമയിലും ജോജു നായകനായി എത്തുമെന്നാണ് വിവരം. ജോസഫിന്റെ വിജയം ജോജുവിന്റെ താരമൂല്യം ഉയർത്തിരിക്കുകയാണ്.