cbi-

ന്യൂഡൽഹി: താത്കാലിക ഡയറക്ടർ നാഗേശ്വർ റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി പദവിയിൽ തിരിച്ചെത്തിയ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ. സുപ്രിംകോടതി വിധിയെതുടർന്ന് തിരിച്ചെത്തിയ അലോക് വർമ്മയുടെ ആദ്യതീരുമാനമാണിത്.

അതേസമയം അലോക് വർമക്കെതിരെയുള്ള പരാതി പരിശോധിക്കാൻ ചേർന്ന സെലക്ഷൻ സമിതി യോഗം തീരുമാനമൊന്നും എടുക്കാതെ പിരിഞ്ഞു. സമിതി നാളെ വീണ്ടും യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി എകെ സിക്രി, കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുന ഗാർഗെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

യോഗത്തില്‍ അലോക് വർമയെ കുറിച്ചുള്ള സി.വി.സി റിപ്പോർട്ട് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. അലോക് വർമക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര വിജിലൻസ് കമ്മീഷനും യോഗത്തിൽ പങ്കെടുത്തു.