ലാലും ആശ ശരത്തും പ്രധാന വേഷത്തിൽ എത്തുന്ന എം.എ. നിഷാദിന്റെ തെളിവ് ആര്യങ്കാവ് പുരോഗമിക്കുന്നു. നെടുമുടി വേണു, രൺജി പണിക്കർ, ജോയ് മാത്യു, ഇന്ദ്രൻസ്, സിജോയ് വർഗീസ്, സുധീർ കരമന, സോഹൻ സീനുലാൽ, തെസ് നി ഖാൻ, മാല പാർവതി , പൗളി വത്സൻ എന്നിവരാണ് മറ്റു താരങ്ങൾ. രചന ചെറിയാൻ കല്പകവാടി. കാമറ- നിഖിൽ.എസ്. പ്രവീൺ. ഇതിക പ്രൊഡ ക് ഷൻസിന്റെ ബാനറിൽ പ്രേം കുമാർ നിർമ്മിക്കുന്ന ചിത്രം ഫാമിലി ത്രില്ലറാണ്.