വ്യത്യസ്ത അഭിനയ ശൈലിയിലൂടെ തെന്നിന്ത്യൻ സിനിമ കീഴടക്കുന്ന വിജയ് സേതുപതി ചങ്ങനാശേരിയിൽ എത്തുന്നു. ജയറാമിനൊപ്പം നായക തുല്യ വേഷത്തിൽ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് വിജയ് സേതുപതിയെത്തുന്നത്.ഫെബ്രുവരി 11ന് സെറ്റിൽ ജോയിൻ ചെയ്യും.
വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമയാണിത്. മാർക്കോണി മത്തായിയുടെ ഷൂട്ടിംഗ് ഇപ്പോൾ ഗോവയിൽ പുരോഗമിക്കുകയാണ്.സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ആത്മീയ രാജനാണ് നായിക. സത്യം സിനിമാസിന്റെ ബാനറിൽ എ.ജി പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. കാമറ സജൻ കളത്തിൽ. ഗാനരചന അനിൽ പനച്ചൂരാൻ, ഹരിനാരായണൻ. സംഗീതം എം.ജയചന്ദ്രൻ. ആദ്യ ഷെഡ്യൂൾ16ന് പൂർത്തിയാവും. രണ്ടാം ഷെഡ്യൂൾ 26ന് ചങ്ങനാശേരിയിൽ ആരംഭിക്കും.