അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഗ്രാൻഡ് ഫാദറിൽ അഭിനയത്തോടൊപ്പം ഗായകരായി ജയറാമും വിജയരാഘവനും മല്ലിക സുകുമാരനും സുരഭി സന്തോഷും. ആലപ്പുഴയിലായിരുന്നു ഗാന ചിത്രീകരണം.നീനയുടെ തിരക്കഥാകൃത്തായ ഡോ. വേണുഗോപാലാണ് ഗാന രചയിതാവ്. സംഗീതം വിഷ്ണുമോഹൻ സിത്താര.ഇതാദ്യമായാണ് ഈ താരങ്ങൾ സിനിമയ്ക്ക് വേണ്ടി ഗാനം ആലപ്പിക്കുന്നത്.
ദിലീഷ് പോത്തൻ, ധർമ്മജൻ ബോൾഗാട്ടി, ബാബുരാജ്, ഹരീഷ് കണാരൻ, ദിവ്യ പിളള, വത്സല മേനോൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അപ്പിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഷാനി ഖാദർ.പൂർണമായും കോമഡി സിനിമയാണ്. ലോനപ്പന്റെ മാമ്മോദീസയാണ് ജയറാമിന്റെ പുതിയ റിലീസ്.ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ അന്ന രാജനാണ് നായിക.