കുഞ്ഞബ്ദുള്ള എന്ന തൊണ്ണൂറുകാരനായി ഇന്ദ്രൻസ് എത്തുന്നു. മൊഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന് വേണ്ടിയാണിത്. ഷാനു സമദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ബാലു വർഗീസ്, രചന നാരായണൻകുട്ടി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അരനൂറ്റാണ്ടിനുശേഷം മുംബയിൽ നിന്ന് നാട്ടിലെത്തുന്ന അബ്ദുള്ള ഒരു പെൺകുട്ടിയെ തേടി നടത്തുന്ന യാത്രയാണ് പ്രമേയം.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 18ന് കോഴിക്കോട് ആരംഭിക്കും.