sunny-

തിരുവനന്തപുരം: സുപ്രിംകോടതി വിധി നടപ്പായികഴിഞ്ഞുവെന്നും നാമജപഘോഷയാത്രക്ക് മുന്നിട്ടിറങ്ങിയ യുവതികൾ തന്നെ ഇനി ശബരിമല ദർശനത്തിനെത്തുമെന്നും സണ്ണി എം. കപിക്കാട്. ഇനി മുതൽ ഭക്തരായ യുവതികൾ തന്നെ മല ചവിട്ടും. ബിന്ദുവും കനകദുർഗയും ശബരിമലയിൽ കയറിയതിന് പിന്നാലെ തന്നെ ഭരണഘടനാ വിധി നടപ്പിലായി കഴിഞ്ഞു. ആക്റ്റിവിസ്റ്റുകളാണ് ശബരിമലയിൽ കയറുന്നതെന്ന ആരോപണം രണ്ട് സ്ത്രീകള്‍ കയറിയതോടെ അവസാനിച്ചു. ഇനി വരുന്നവർ അയ്യപ്പഭക്തരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ സ്ത്രീകൾ പോവുന്നത് സ്വഭാവിക പ്രക്രിയയായി മാറി. മാലയിടുകയും വ്രതം നോക്കുകയും ചെയ്തതിനാൽ ഏതുവിധേനയും ശബരിമലയിൽ പോയേ മതിയാകു എന്നാണ് മഞ്ജു പറഞ്ഞത്. യുവതികൾ കയറുന്നതിനെതിരെ ശബരിമലയിൽ പ്രതിരോധം സൃഷ്ടിക്കുമ്പോൾ അതിനെ മറികടക്കാനുള്ള കാര്യങ്ങൾ അവർ ചെയ്യുമെന്നും കപിക്കാട് പറഞ്ഞു.

സുപ്രിംകോടതി വിധി നടപ്പിലാക്കുന്നതിന് ഞങ്ങൾ മുൻകൈയെടുത്ത് ഒരു സംഘം ശബരിമലയിൽ പോവാൻ തീരുമാനിച്ചിരുന്നു. അതിനിടിയിലാണ് ബിന്ദുവും കനകദുർഗയും അയ്യപ്പദർശനം നടത്തിയത്. ഇനി യുവതികൾ താനേ കയറുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.