തിരുവനന്തപുരം: സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിലും പാസായതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് എൻ.എസ്.എസ്. മുന്നാക്കകാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ക്കാർക്ക് പത്ത് ശതമാനം സംവരണം വിഭാവനം ചെയ്യുന്ന ബില്ല് രാജ്യസഭയിലും ഇന്ന് പാസായിരുന്നു. ഇതിന് പിന്നാലെയാണ് എൻ.എസ്.എസിന്റെ പ്രതികരണം.
സംവരണം നൽകിയത് സ്വാഗതാർഹമാണ്. എല്ലാ വിഭാഗങ്ങൾക്കും സാമൂഹ്യനീതി ഉറപ്പു വരുത്താനുള്ള ഇച്ഛാശക്തിയും നീതിബോധവും സർക്കാർ തെളിയിച്ചുവെന്നും എൻ.എസ്.എസ് വ്യക്തമാക്കി.
നേരത്തെ ലോക്സഭയിൽ പാസാക്കിയ ബിൽ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ പാസാക്കിയത്. ബില്ലിൽ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവിൽ വരും.