അമൃത്സർ: ലോക പ്രസിദ്ധമായ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക്. ലോകമെമ്പാടും തീർത്ഥാടകരുള്ള സിഖ് ആരാധനാലയമായ സുവർണ ക്ഷേത്രത്തെ നിന്ദിച്ച് വിനോദസഞ്ചാരികൾ ഫോട്ടോ, വീഡിയോ, സെൽഫിയൊക്കെ എടുക്കുകയാണെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ഇതിനെതുടർന്നാണ് വിലക്കേർപ്പെടുത്തിയത്.
"ഇത് വിശ്രമിക്കാൻ വരേണ്ട സ്ഥലമല്ല. വിശ്വാസികൾ പ്രാർത്ഥിക്കാനും, അവരുടെ സങ്കടങ്ങൾക്ക് സ്വാന്തനം കാണുന്നതിനുമായിവരുന്ന മതകേന്ദ്രമാണിതെന്നും" അമൃത്സറിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ചീഫ് സെക്രട്ടറിയായ രൂപ് സിംഗ് പറഞ്ഞു.
അതേസമയം ക്ഷേത്രത്തിലെത്തുന്ന വിഐപികൾക്കോ പ്രതിനിധികൾക്കോ ഫോട്ടോ എടുക്കുന്നതിന് തടസമില്ല. ദിവസവും ആയിരക്കണക്കിന് വിശ്വാസികളും വിനോദസഞ്ചാരികളുമാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്