malappuram

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വെട്ടറ്റവർ ലീഗ്-കോൺഗ്രസ് പ്രവർത്തകരാണ്. എന്നാൽ, ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.