ചെന്നൈ: രജനികാന്ത് നായകനായെത്തുന്ന പേട്ടക്ക് മികച്ച പ്രതിരകരണമാണ് ലഭിക്കുന്നത്. ചിത്രം കാണാനെത്തുന്ന പ്രേക്ഷകരോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചിത്രത്തിന്റെ കഥയും സസ്പെൻസും വെളിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പുറത്തു വിടരുതെന്നാണ് സംവിധായന്റെ അപേക്ഷ. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഇക്കാര്യം പ്രേക്ഷകരോട് ആവശ്യപ്പെട്ടത്. ഒപ്പം ഇന്ന് പുറത്തിങ്ങുന്ന തല അജിത്തിന്റെ വിശ്വാസത്തിനും ആസംസകൾ അറിയിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്.
#Petta is all yours in few hours.Thanks for so much love to the film.
— karthik subbaraj (@karthiksubbaraj) January 9, 2019
Pls don't reveal the story & surprises, don't spread theatre clips & Say No to Piracy 🙏
Best wishes for success to Team #Viswasam too 👍@sunpictures #PettaParaak !!
Let's Celebrate Thalaivar - the KING!! pic.twitter.com/Kciv7ZmXkT
സിനിമകൾ റിലീസ് ദിനത്തിൽ കാണുന്നവരിൽ പലരും ഇപ്പോൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്ന ഒരു പ്രവണത ഉയർന്നു വരുന്നുണ്ട്. ചിലർ പല സിനിമകളിലെയും പ്രധാനപ്പെട്ട രംഗങ്ങളും ഇത്തരത്തിൽ പകർത്തി പുറത്തെത്തിക്കുന്നത് പല സിനിമകളെയും കാര്യമായി ബാധിക്കുന്ന സാഹചര്യത്തിലാണ് സംവിധായകൻ ഇത്തരത്തിലൊരു അപേക്ഷയുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.