haresh-peradi

മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റൊരു പൊളിറ്റിക്കൽ ത്രില്ലർ കൂടി കടന്നുവരികയാണ്. നവാഗതനായ തൻസീർ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ജനാധിപൻ’ ആണ് ആ ചിത്രം. ഹരീഷ് പേരടിയാണ് ചിത്രത്തിലെ നായകൻ. ചിത്രം നാളെ തീയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വികാരധീനനായ കുറിപ്പുമായി നായകൻ ഹരീഷ് പേരടി രംഗത്ത്. ചിത്രത്തിലെ ഒരു രംഗം അഭിനയിക്കുന്നതിനിടെ തന്റെ മനസിൽ എത്തിയ ഓർമ്മകളെ കുറിച്ചായിരുന്ന ഹരീഷിന്റെ കുറിപ്പ്.

സിനിമയിൽ തന്റെ കഥാപാത്രമായ കണ്ണൂർ വിശ്വൻ അയാളുടെ അച്ഛനെ പറ്റി പറയുന്നുണ്ട്,​ അമ്മയുമായുള്ള ഇടപെടലുകളുണ്ട്,​ ഇത്തരം സീനുകൾ അഭിനയിക്കുമ്പോൾ ക്വിറ്റ് ഇന്ത്യയിൽ പങ്കെടുത്തിട്ടും സ്വാതന്ത്യ സമര പെൻഷന് അപേക്ഷ കൊടുക്കാത്ത എന്റെ അച്ഛനെയും ആശുപത്രി കിടക്കയിൽ കിടന്ന് എനിക്ക് നാടകത്തിനു പോവാനുള്ള സമയമായി എന്ന് ഓർമ്മ പെടുത്തിയ അമ്മയെയും മാത്രം ഓർത്താണ് അത് അഭിനയിച്ചതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ടൈറ്റിൽ കാർഡിൽ പേരില്ലെങ്കിലും വ്യക്ത്യപരമായി ഞാൻ ഈ സിനിമ അവർക്ക് സമർപ്പിക്കുകയാണെന്നും ഇത് വായിക്കുന്ന നിങ്ങൾ ഒരോരുത്തരുടെയും അച്ഛനും അമ്മയുമാണാത് എന്ന് എനിക്കുറപ്പുണ്ടെന്നും ഹരീഷ് കുറിച്ചു.

കുറഞ്ഞ തിയറ്ററുകളിൽ നിന്ന് കണ്ണുർ വിശ്വനെ ജനാധിപനെ നിങ്ങൾ കൂടുതൽ തിയേറ്ററുകളിലേക്ക് പടർത്തും എന്ന ശുഭപ്രതീക്ഷയുണ്ടെന്നും ഹരീഷ് കൂട്ടിച്ചേർത്തു. ദേവി എന്റർടെയിൻമെൻസിന്റെ ബാനറിൽ ബാലാജി വെങ്കിടേഷ് ആണ് 'ജനാധിപൻ' നിർമ്മിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. 'ജിമിക്കി കമ്മൽ' എന്ന ഹിറ്റ് ഗാനത്തിനു ശേഷം അനിൽ പനച്ചൂരാനും വിനീത് ശ്രീനിവാസനും 'ജനാധിപനി'ലൂടെ വീണ്ടും ഒന്നിക്കുന്നു.

ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് അഭിലാഷ് ബാലകൃഷ്ണൻ, സാബുറാമാണ് കലാ സംവിധായകൻ. വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം, മേക്കപ്പ്പി.എൻ.മണി. സംഘട്ടനംറൺ രവി, പ്രൊഡക്ഷൻ കൺട്രോളർഎസ്.മുരുഗൻ.