കേരളത്തിൽ വിതരണം ചെയ്യാനായി പല പേരുകളിൽ എത്തുന്ന വ്യാജ വെളിച്ചെണ്ണ പാരഫിൽ വാക്സ് മിക്സ് ചെയ്ത് എത്തുന്നത് കൂടുതലായും തമിഴ്നാട്ടിലെ കാംഗയും കരൂർ എന്നീ മേഖലയിൽ നിന്നുമാണ്. ജി. എസ്.ടി വന്നതോടെ അതിർത്തി ചെക്‌പോസ്റ്റ് ഇല്ലാതായതോടെ വ്യാജൻമാർക്ക് സുവർണാവസരമായി. വ്യാജ വെളിച്ചെണ്ണയുടെ ഉപഭോഗം കൂടിയതോടെ ലിവർ സിറോസിസ്,കിഡ്നി രോഗങ്ങൾ എന്നിവ വ്യാപകമാവുകയാണ്.
സംസ്ഥാനത്ത് വിറ്റഴിക്കുന്ന വ്യാജ വെളിച്ചെണ്ണ നിരോധിക്കാൻ ശക്തമായ എന്ത് നടപടിയാണ് സർക്കാർ എടുക്കുന്നത്? കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ പോലും ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കാത്തതെന്തുകൊണ്ടാണ്? കൗമുദി ടി.വിയിലെ നേർക്കണ്ണ് എന്ന പ്രോഗ്രാം ഇതിനെ കുറിച്ച് അന്വേഷിക്കുന്നു.