modi-kerala-visit

തിരുവനന്തപുരം: പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുമെന്ന് സ്ഥിരീകരണം. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നവീകരണത്തിന്റെ ഉദ്ഘാടനത്തിന് മോദിയെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെയാണ് ഇക്കാര്യം അറിയിച്ചത്. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്ന മോദി സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലും സന്ദർശിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഈ മാസം 15നാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി മോദി കേരളത്തിലെത്തുന്നത്. കൊല്ലത്ത് ബി.ജെ.പി സംഘടിപ്പിക്കുന്ന റാലിയിലും മോദി പങ്കെടുക്കുന്നുണ്ട്.