കോഴിക്കോട്: ഐ.എസ്.ആർ.ഒ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസൻ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ചാരക്കേസിന് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥൻ എസ്.വിജയനാണെന്നും കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും ഫൗസിയ ഹസൻ വ്യക്തമാക്കി. താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. ഞങ്ങൾക്കും നഷ്‌ടപരിഹാരത്തിന് അർഹതയുണ്ട്. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നൽകുന്നുണ്ടെന്നും ചാരക്കേസിൽ തങ്ങൾ ആയുധമാവുകയായിരുന്നെന്നും ഫൗസിയ വ്യക്തമാക്കി. കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
'ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. വെെകിയ വേളയിലെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയിൽ വച്ചാണ് ആദ്യം കാണുന്നതെന്നും ഫൗസിയ പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.