election-

ന്യൂഡൽഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തിൽ നിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തിനായി തിരക്കിട്ട ചർച്ചകളാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുടർഭരണം ഇല്ലാതാക്കാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്തി സംഖ്യം രൂപീകരിക്കാനാണ് നീക്കം.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെയും നേതൃത്വത്തിൽ മൂന്നാം മുന്നണി നീക്കം തകൃതിയായി നടക്കുകയാണ്. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അദ്ധ്യക്ഷനുമായ ചന്ദ്രശേഖര നായിഡു കോൺഗ്രസിന്റെ ഭാഗമായി നിൽക്കാനാണ് തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയും ചന്ദ്രബാബു നായിഡുവും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. കോൺഗ്രസിനെ കൂടാതെ മുഖ്യപ്രതിപക്ഷ പാർട്ടിയുമായി ചന്ദ്രബാബു ചർച്ച നടത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് നായിഡു ഡൽഹിയിൽ എത്തി ചർച്ച നടത്തുന്നത്.

നേരത്തെ തെലങ്കാന തിരഞ്ഞെടുപ്പിൽ ടി.ഡി.പി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ ഈ സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കാണാൻ സാധിച്ചിരുന്നില്ല. എന്നാ ഈ ബന്ധം കോൺഗ്രസ്-ടിഡിപി ബന്ധത്തിന് അത് അടിത്തറ പാകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലും ഈ സഖ്യം കൊണ്ടുവന്ന് ലക്ഷ്യമിട്ട് വിജയം നേടിയെടുക്കാനാണ് ടി.ഡി.പിയുടെ നീക്കം.