kidney-stone

മൂത്രക്കല്ല് ഉണ്ടാവുന്നവരിൽ 65 മുതൽ 75 ശതമാനം ആൾക്കാർക്കും മൂത്രക്കല്ല് മൂത്രനാളി (യുറിറ്റർ) യിലായിരിക്കും. 10 15 ശതമാനം പേർക്കും മൂത്രക്കല്ല് ഇരു ഭാഗങ്ങളിലും കാണും.

വൃക്കയിലെ കല്ലുകളുടെ വലിപ്പമനുസരിച്ചാണ്ചികിത്സാരീതി നിശ്ചയിക്കുന്നത്

2 സെ.മീ റ്ററിൽ താഴെ വലിപ്പമുള്ള കല്ലുകൾക്ക് ഇ.എസ്. ഡബ്ള്യു.എൽ ചികിത്സയാണ് അനുയോജ്യം. വൃക്കയിൽ അടവ്, മൂത്രരോഗാണുബാധ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ പോലെ ഉള്ള മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ മുതലായവരിൽ ഇ.എസ്. ഡബ്ള്യു.എൽ ചികിത്സ ചെയ്യാൻ പാടുള്ളതല്ല.

ഹൃദയത്തിൽ പേസ്‌മേക്കർ വച്ചിട്ടുള്ള രോഗികളിൽ അത് റീപ്രോഗ്രാം ചെയ്ത ശേഷം മാത്രമേ ഇ.എസ്. ഡബ്ള്യു.എൽ ചെയ്യാൻ പാടുള്ളൂ.വൃക്കയിലെ വലിപ്പമുള്ള കല്ലുകൾ, വൃക്കയിലെ അടവുകളോടൊപ്പമുള്ള കല്ലുകൾ, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ മുതലായവയ്ക്ക് പി.സി.എൻ.എൽ ചികിത്സയാണ് അഭികാമ്യം. വൃക്ക നിറഞ്ഞു നിൽക്കുന്ന കല്ലുകൾക്കും പി.സി. എൻ.എൽ ചികിത്സയാണ് നല്ലത്.

ചില പ്രത്യേകതരം കല്ലുകൾ ഉദാഹരണത്തിന് സിസ്‌റ്റൈൻ കല്ലുകൾക്ക് പി.സി.എൻ.എൽ ചികിത്സയാണ് ഏറ്റവും നന്ന്.
ഇ.എസ്. ഡബ്ള്യു.എൽ ചികിത്സ കൊണ്ട് പൊടിയാത്ത കല്ലുകൾക്കും പി.സി.എൻ.എൽ ചികിത്സയാണ് യോജിച്ചത്.
വൃക്കയിൽ കല്ലുകൾക്കുള്ള മറ്റൊരു ചികിത്സയാണ് ഫ്ളക്സിബിൾ യുറിറ്ററോസ്‌കോപിയും ലേസർ ലിതോട്രിപ്സിയും. വളരെ ഫലപ്രദമായ ചികിത്സാരീതിയാണ് ഇത്.മൂത്രനാളി യിലുള്ള കല്ലുകൾ യുറിറ്ററോസ്‌കോപി വഴി പൊടിച്ചുമാറ്റാം.വളരെ വലിപ്പമുള്ള വൃക്കയിലെ കല്ലുകൾ ലാപ്രോസ്‌കോപി, തുറന്നുള്ള ശസ്ത്രക്രിയ മുതലായ ചികിത്സാരീതികൾ വഴി മാറ്റാം.