utta-kutta-karayalle-kutt

സോഷ്യൽ മീഡിയയിലെ വൈറൽ ചലഞ്ചുകൾ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ച് വയ്‌ക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് ഉണ്ടായത്. കീ കീ ചലഞ്ചും നില്ല് നില്ല് ചലഞ്ചുമൊക്കെ യുവതലമുറയെ എത്രത്തോളം സ്വാധീനിച്ചുവെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്തരം അപകടങ്ങൾ. ഇത്തരം ചലഞ്ചുകൾ പലയിടത്തും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. എന്നാൽ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചലഞ്ച് എല്ലാവരുടെയും മനസിൽ ഇടം നേടുകയാണ്.

നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക്ടോകിലൂടെ വൈറലായ ആർദ്ര സാജനും പുറത്തിറക്കിയ 'കുട്ടാ കുട്ടാ കരയല്ലേ കുട്ടാ' എന്ന് തുടങ്ങുന്ന ടിക് ടോക് വീഡിയോയ്‌ക്ക് പിന്നാലെയാണ് ഈ ചലഞ്ച് പ്രശസ്‌തമായത്. നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളാണ് വിവിധ രൂപത്തിൽ 'കുട്ടാ കുട്ടാ കരയല്ലേ കുട്ടാ' ചലഞ്ച് അവതരിപ്പിക്കുന്നത്.