sreekumaran-thambi

തിരുവനന്തപുരം: പ്രായം കൂടുതൽ തോന്നുന്ന തരത്തിൽ മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി കഴിഞ്ഞ ദിവസം പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശി എസ്.പി മ‌ഞ്ജുവിനെ വിമർശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി രംഗത്ത്. മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തിൽ കടന്നിട്ടുണ്ടെങ്കിൽ അവർക്കെതിരെ കേസെടുത്തേ മതിയാകൂവെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.

നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും,​ ഉണ്ടാകണം.പക്ഷേ "ഒളിസേവ" പാടില്ല. പ്രത്യേകിച്ചും ദേവാലയത്തിൽ- ശ്രീകുമാരൻ തമ്പി പറഞ്ഞു. അമ്പലം നാടകവേദിയല്ലെന്നും ആൾമാറാട്ടം ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് അയ്യപ്പദർശനം നടത്തിയെന്ന അവകാശവാദവുമായി കൊല്ലം ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജു രംഗത്തെത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം