സിനിമയിൽ സജീവമല്ലെങ്കിലും മുൻ വിശ്വസുന്ദരി സുസ്മിത സെൻ ആരാധകരുടെ പ്രിയ നായികയാണ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെയാണ് ആരാധകർ ചർച്ച ചെയ്യുന്നത്. മോഡലായ റോഹ്മാൻ ഷാലുമായി പ്രണയത്തിലാണ് താനെന്ന് അടുത്തിടെയാണ് സുസ്മിത വെളിപ്പെടുത്തിയത്.ഇരുവരുടേയും വിവാഹം ഈ വർഷം തന്നെ നടക്കുമെന്നാണ് ബോളിവുഡ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രണയിനിക്ക് റോഹ്മാൻ ഷാൽ നൽകിയ പ്രണയസന്ദേശമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സുസ്മിത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെയാണ് കാമുകന്റെ കമന്റ്. 'നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല’ എന്നായിരുന്നു റോഹ്മാന്റെ കമന്റ്. അതിനു മറുപടിയായി സുസ്മിത ഇങ്ങനെ കുറിച്ചു, ‘എങ്കിൽ അത് നിങ്ങൾ തടുക്കാത്തതായിരിക്കും നല്ലത്, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു’.