ക്വാലാലംപൂർ: സ്ഥാനമൊഴിഞ്ഞ മലേഷ്യൻ രാജാവ് സുൽത്താൻ മുഹമ്മദ് അഞ്ചാമന്റെ ഭാര്യ മുൻ റഷ്യൻ സുന്ദരി ഒക്സാന ഗർഭിണിയെന്ന് റിപ്പോർട്ട്. രണ്ടുദിവസം മുമ്പാണ് ഒക്സാനയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പേരിൽ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നത്. അതിന് തൊട്ടുപിന്നാലെയാണ് ഗർഭ വാർത്ത പുറത്തുവന്നത്. ദമ്പതികൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല.
റിയാലിറ്റി ഷോയ്ക്കിടെ സഹമത്സരാർത്ഥിയായ യുവാവുമായി ഒക്സാന കുളത്തിൽ ഇഴുകിച്ചേർന്ന് നിൽക്കുന്ന രംഗങ്ങൾ പുറത്തുവന്നതാണ് സ്ഥാനം രാജിവയ്ക്കാനിടയാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഒൗദ്യാേഗിക സ്ഥീരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഒക്സാനയെ സുൽത്താൻ വിവാഹം കഴിക്കുന്നതിനെ രാജ്യത്തെ ഉന്നതർ എതിർത്തിരുന്നു എന്നും കേൾക്കുന്നുണ്ട്. ഇൗ കേന്ദ്രങ്ങൾ തന്നെയാണ് ചിത്രം വിവാദമാക്കിയതും.
കാലാവധി പൂർത്തിയാക്കാതെ ഒരു രാജാവിന് രാജിവയ്ക്കേണ്ടിവരുന്നത് മലേഷ്യയുടെ ചരിത്രത്തിൽ ആദ്യമാണ്. വടക്കൻ പ്രവിശ്യയിലെ സുൽത്താൻ നസ്റിൻഷായാണ് ഇപ്പോൾ രാജാവിന്റെ ചുമതലകൾ വഹിക്കുന്നത്. പുതിയ രാജാവിനെ ഉടൻ തിരഞ്ഞെടുക്കും. അധികാരം പോകുമെന്ന് ഉറപ്പായപ്പോഴും കാമുകിയെ കൈവിടാത്തതിന് സുൽത്താൻ മുഹമ്മദിന് സോഷ്യൽമീഡിയയിൽ അഭിന്ദന പ്രവാഹമാണ്.