കോഴിക്കോട്: ഹർത്താൽ വിരുദ്ധ വർഷം പ്രഖ്യാപിച്ച വ്യാപാരികൾക്ക് പുതുവർഷം ഒമ്പതു നാളുകൾ പിന്നിട്ടപ്പോഴേക്കും ഹർത്താൽ അനുബന്ധ അക്രമങ്ങളിൽ ഉൾപ്പെടെ നഷ്ടം 20 കോടി.
ബി.ജെ.പി പിന്തുണയോടെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിൽ ആയിരുന്നു ഏറ്റവും നാശനഷ്ടം. അന്നുണ്ടായത് 10 കോടിയുടെ നഷ്ടമാണ്.
രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ കടകൾ തുറക്കുന്നതിനു വിലക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പപ്പെടെയുള്ള നേതാക്കൾ പറഞ്ഞിരുന്നെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ കല്ലേറും മറ്റ് അക്രമങ്ങളുമുണ്ടായി. പണിമുടക്കു ദിനങ്ങളിലും 10 കോടിയുടെ നഷ്ടം ഉണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു.
ആക്രമിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിയിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രിക്ക് ഇയച്ച ഇ-മെയിലിൽ ഏകോപന സമിതി ആവശ്യപ്പെട്ടു.