വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല കുപ്പായത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ ഡിക്യു എന്ന ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിലെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യയുടെ ഏകദിന ജഴ്സിയിൽ മൈതാനത്ത് നിൽക്കുന്നതാണ് ഫോട്ടോ.
അനൂജ ചൗഹാന്റെ ‘സോയ ഫാക്ടർ’ എന്ന സിനിമയിലൂടെയാണ് ദുൽഖർ വീണ്ടും ബോളിവുഡിലെത്തുന്നത്. രജപുത്ര പെൺകുട്ടിയായ സോയ സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രമായ കർവാനും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു
.
ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മുംബയ് ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്