ന്യൂഡൽഹി∙ സി.ബി.ഐ ഡയറക്‌ടർ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ വൻ അഴിച്ചുപണിയുമായി അലോക് വർമ. ഇതിന്റെ ഭാഗമായി അഞ്ച് ഉദ്യോഗസഥരെ സ്ഥലം മാറ്റാൻ അലോക് വർമ്മ ഉത്തരവിട്ടു. രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു. അജയ് ഭട്നഗർ, എം.കെ.സിൻഹ, തരുൺ ഗൗബ, മുരുകേശൻ, എ.കെ.ശർമ്മ എന്നിവരെയാണ് സ്ഥലം മാറ്റിയത്. നേരത്തെ സി.ബി.ഐയിലെ 10 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അലോക് വർമ്മ തടഞ്ഞിരുന്നു.
അലോക് വർമയുടെ ഭാവി തീരുമാനിക്കുന്നതിനുള്ള ഉന്നതാധികാര സമിതി യോഗം ചേരുന്നതിനിടെയാണു നിർണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണD ഉന്നതാധികാര സമിതി യോഗം നടക്കുന്നത്. പ്രധാനമന്ത്രിക്കു പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരാണു പങ്കെടുക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു യോഗം ചേരുന്നത്. ബുധനാഴ്ച ചേർന്ന യോഗം തീരുമാനങ്ങളില്ലാതെയാണ് അവസാനിച്ചത്.