-social-me

വിവാഹദിനത്തിൽ വരന്റെയോ വധുവിന്റെയോ കൂട്ടുകാർ തമാശ ഒപ്പിക്കുന്ന കാഴ്ച നമ്മൾ മിക്കപ്പോഴും കാണാറുണ്ട്. ന്യൂജെനറേഷൻ പിള്ളേരുടെ ഇത്തരം പ്രവർത്തികൾ കല്ല്യാണ വീട്ടുകാരെ പലപ്പോഴും അലോസരപ്പെടുത്താറുമുണ്ട്. അങ്ങിനെയുള്ള ഒരു തമാശ കാര്യമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കെൊണ്ടിരിക്കുന്നത്.

താലികെട്ടിന് ശേഷമുള്ള വരനും വധുവും ഭക്ഷണം കഴിക്കാനിക്കുന്ന രംഗമാണ് കൂട്ടുകാരിലൊരാൾ പകർത്തിയിരിക്കുന്നത്. രണ്ടുപേർക്കുമായി നീളമേറിയ വലിയ ഇലയിലാണ് ഭക്ഷണം വിളമ്പിയത്. ഇവർക്ക് ചുറ്റും കൂടിയ സുഹൃത്തുക്കൾ നിരന്തരം കളിയാക്കുകയും കമെന്റുകൾ പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ആദ്യമൊക്കെ വരൻ ഇതൊന്നും കാര്യമാക്കാതെ ചിരിക്കുന്നുണ്ട്. കുടിവെള്ളം പകുതി മാത്രമേ വരന് ഒഴിച്ചുകൊടുത്തുള്ളു. അത് മുഴുവനായി കുടിച്ച് അയാൾ മിണ്ടാതെ ഇരുന്നു. സുഹൃത്തുക്കൾ തന്നെ ഇലയിൽ ചോറ് വിളമ്പിയോടെ വധുവും ഈ തമാശയിൽ പങ്കുചേർന്നു. വിളമ്പിയ ചോറ് മുഴുവനും വധു തന്റെ അരികിലേക്ക് മാറ്റിയതോടെ വരന്റെ സ്വഭാവം മാറി. ദേഷ്യപ്പെട്ട് എണീറ്റ വരൻ ചോറുൾപ്പെടെയുള്ള മേശ തട്ടിമറിച്ച് അവിടെ നിന്നും നടന്നുനീങ്ങി.

വീഡിയോ സോഷ്യൽ മീഡിയയിലൂടെ പെട്ടെന്ന് തന്നെ വെെറലായതോടെ വരനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി. കൂട്ടുകാരുടെ തമാശകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ വിമൾശിച്ചു. അവർ ഒരുമിച്ച് കഴിച്ചിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലെന്നും മറ്ര് കൂട്ടർ പറയുന്നു. എന്തായാലും കല്ല്യാണ ദിവസത്തെ കോപ്രായത്തിനെതിരെയുള്ള വീഡിയോ ആയി ഇത് സോഷ്യൽ മീഡിയ എറ്റെടുത്തിരിക്കുകയാണ്.