ന്യൂഡൽഹി: കരൺ ജോഹറും രൺവീർ സിങ്ങുമടങ്ങുന്ന ബോളിവുഡ് യുവതാരങ്ങളുടെ സംഘം പ്രധാനമന്ത്രിയെ കണ്ടു. കരൺ ജോഹറും മഹാവീർ ജെയ്നും സംഘടിപ്പിച്ച യോഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ന്യൂഡൽഹിയിൽ വച്ച് നടന്ന യോഗത്തിൽ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.
പ്രധാനമന്ത്രിയെ കണാൻ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കാണുന്നു. മാറ്റങ്ങളെക്കുറിച്ച് നിരന്തരമായ സംഭാഷണം പ്രധാനമന്ത്രിയുമായി നടത്താൻ കഴിയട്ടെ എന്ന് ഞങ്ങൾ ആഗ്രഹിച്ച് പോകുന്നുവെന്ന് കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടു. സിനിമാ മേഖലയിലുള്ള ഞങ്ങൾക്ക് രാജ്യത്തിന് വേണ്ടി സംഭാവനകൾ നൽകാൻ കഴിയും.അത് എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോർത്താൽ എന്താണ് നടക്കാത്തതെന്നും കരൺ ചോദിച്ചു.
മാറുന്ന ഇന്ത്യയ്ക്ക് ഞങ്ങളുടേതായ സംഭാവനകൾ ചെയ്യാനാകണം. സിനിമാ ടിക്കറ്റിന് ജി.എസ്.ടി കുറച്ച പ്രധാമന്ത്രിയുടെ തീരുമാനത്തോട് നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് കരൺ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബോളിവുഡിലെ താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, ആയുഷ്മാൻ ഖുരാന, രോഹിത് ഷെട്ടി, വിക്കി കൗശൽ, രാജ്കുമാർ റാവു, ഭൂമിക ചൗള, സിദ്ധാർഥ് മൽഹോത്ര സംവിധായകരായ കരൺ ജോഹർ, രോഹിത് ഷെട്ടി, നിർമാതാവ് ഏക്ത കപൂർ എന്നിവരും യോഗത്തിൽ പങ്കെടുത്തു