1. ദേശീയ സീനിയര്‍ വോളി ബോളില്‍ കേരള വനിതകള്‍ക്ക് കിരീടം. കേരളം കിരീടം സ്വന്തമാക്കിയത് ഫൈനലില്‍ റെയില്‍വേയെ അട്ടിമറിച്ച്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്റെ വിജയം. 2007ന് ശേഷം കേരള വനിതകളുടെ ആദ്യ കിരീട നേട്ടമാണിത്. കഴിഞ്ഞ പത്ത് വര്‍ഷവും റെയില്‍വേയോട് കേരളം തോറ്റിരുന്നു. ഖേലോ ഇന്ത്യ ഗെയിംസിലും കേരളത്തിന് ആദ്യ സ്വര്‍ണം. ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവിനാണ് സ്വര്‍ണം. കരിയറിലെ മികച്ച പ്രകടനത്തോടെ ആണ് സാന്ദ്ര സ്വര്‍ണം നേടിയത്. 2. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാടകീയ ജയവുമായി കേരളം ക്വര്‍ട്ടര്‍ ഫൈനലില്‍. അവസാന ദിനം 297 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കേരളം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുക ആയിരുന്നു. അര്‍ദ്ധ സെഞ്ച്വറിയുമായി കേരളത്തിന്റെ വിജയ ശില്‍പികള്‍ ആയത്, വിനൂപും സഞ്ജു സാംസണും സച്ചിന്‍ ബേബിയും. തുടര്‍ച്ചയായ രണ്ടാം തവണ ആണ് കേരളം ക്വാര്‍ട്ടറില്‍ എത്തുന്നത് . ഈ സീസണിലെ നാലാം വിജയത്തോടെ എലൈറ്റ് ഗ്രൂപ്പില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തി 3. എലൈറ്റ് ഗ്രൂപ്പില്‍ വിദര്‍ഭയും കര്‍ണാടകയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. നാലാം ജയത്തോടെ സീസണിലെ കേരളത്തിന്റെ പോയിന്റ് സമ്പാദ്യം 26 ആയി. തുടര്‍ച്ചയായ രണ്ടാം തവണ ആണ് കേരളം എലൈറ്റ് ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടുന്നത് 4. സീറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സെല്ലിന് അംഗീകാരം നല്‍കി സെനഡ് യോഗം കൊച്ചിയില്‍. അല്‍മായമാരെയും ഉള്‍പ്പെടുത്തി ആവണം സമിതികള്‍ രൂപീകരിക്കേണ്ടത്. പരാതികള്‍ ലഭിച്ചാല്‍ കാലതാമസം ഇല്ലാതെ പരിഹാരം കാണണം എന്ന് നിര്‍ദ്ദേശം. സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം എന്നും സിനഡ്. ഇതിനായി സേഫ് എന്‍വയോണ്‍മെന്റ് പോളിസി നടപ്പാക്കും
5. പുതിയ നീക്കം, സഭകള്‍ക്ക് എതിരെ വിമര്‍ശനങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയ സാഹചര്യത്തില്‍ എന്ന് സൂചന. ഫ്രാങ്കോ മുളയ്ക്കലിന് എതിരെ തുറന്നടിച്ച സിസറ്റ്ര്‍ ലൂസി കളപ്പുരയ്ക്കലിന് എതിരെ രാവിലെ ദീപികയില്‍ മുഖപ്രസംഗം വന്നിരുന്നു. ഇതിന് എതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസിയും രംഗത്തു വന്നു. തന്നെ സഭയില്‍ നിന്ന് പുറത്താക്കും എന്ന ആരോപണത്തെ തെല്ലും ഭയപ്പെടുന്നില്ലെന്ന് കേരളകൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസി 6. ലോണ്‍ എടുത്ത് കാര്‍ വാങ്ങിയത് അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി. കന്യാസ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പഠിക്കാനോ ലൈസന്‍സ് എടുക്കാനോ നിലവില്‍ യാതൊരു വിലക്കും ഇല്ല. സഭ ഇപ്പോള്‍ പിന്തുടരുന്നതില്‍ പലതും ക്രൈസ്തവ ധര്‍മ്മം അല്ല. വനിതാ മതിലിനെ പിന്തുണച്ച് ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത് ബോധപൂര്‍വം. കണ്ടുമുട്ടിയ പുരോഹിതരില്‍ കുറച്ചു പേര്‍ മാത്രമേ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നുള്ളൂ എന്നും സന്യാസിനിയുടെ തുറന്നു പറച്ചില്‍. വെകി ആണെങ്കിലും ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതാര്‍ഹം എന്നും സിസ്റ്റര്‍ ലൂസി തുറന്നടിച്ചിരുന്നു 7. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ചെറുകിട വ്യാപാരികള്‍ക്കും ആശ്വാസം നല്‍കി ജി.എസ്.ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ പുറത്തു വന്നു. ഇനി മുതല്‍ 40 ലക്ഷവും അതിന് മുകളില്‍ വിറ്റുവരവുള്ള വ്യാപാരികളും വ്യവസായികളും മാത്രം ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. നേരത്തെ 20 ലക്ഷം ആയിരുന്നു ഇതിന്റെ പരിധി 8. കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാന്‍ ആണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് മേല്‍ സെസ് ഏര്‍പ്പെടുത്തണണ്‍ എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന് മന്ത്രിതല ഉപസമിതി തള്ളിയിരുന്നു 9. കോംപോസിഷന്‍ സ്‌കീമിന്റെ പരിധി ഏപ്രില്‍ ഒന്ന് മുതല്‍ 1.5 കോടി ആയി ഉയര്‍ത്തി എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. കോംപോസിഷന്‍ സ്‌കീമിനു താഴെ വരുന്നവര്‍ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഫ്ളാറ്റുകള്‍ക്കും റെസിഡന്‍സിനും ജി.എസ്.ടി നിരക്ക് 15-ല്‍ നിന്ന് 5ലേക്ക് താഴ്ത്തി. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കും എന്നാണ് വിലയിരുത്തല്‍ 10. സി.ബി.ഐ തലപ്പത്ത് വീണ്ടും അഴിച്ചുപണി. സി.ബി.ഐയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്നഗര്‍ ഡി.ഐ.ജി എന്‍.കെ സിന്‍ഹ, ഡി.ഐ.ജി തരുണ്‍ ഗൗബ ജോയിന്റ് ഡയറക്ടര്‍ മുരുകേശന്‍, അസീ ഡയറക്ടര്‍ എന്‍.കെ.ശര്‍മ എന്നിവരെ മാറ്റി. തീരുമാനം, ഡയറക്ടര്‍ അലോക് വര്‍മയുടേത്. അസ്താനയ്ക്ക് എതിരായ കേസുകളുടെ മേല്‍നോട്ടം പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി 11. സി.ബി.ഐ ഡയറക്ടര്‍ ആയതിന് പിന്നാലെ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവുവിന്റെ മികച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ നേരത്തെ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു. സ്വന്തം സംഘത്തിലെ 10 മുതിര്‍ന്ന ഉദ്യോഗസ്ഥരെ ആണ് സ്ഥാനമേറ്റ ഉടന്‍ നാഗേശ്വര്‍ റാവു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സ്ഥലംമാറ്റിയത്. സി.ബി.ഐയിലെ രണ്ടാമനും സ്‌പെഷ്യല്‍ ഡയറക്ടറും ആയിരുന്ന രാകേഷ് അസ്താനയ്ക്ക് എതിരായ കേസില്‍ അന്വേഷണം നടത്തിയിരുന്ന എ.കെ.ബസി, എം.കെ.സിന്‍ഹ, എ.കെ.ശര്‍മ എന്നിവരും ഇത്തരത്തില്‍ സ്ഥലംമാറ്റം ലഭിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. 12. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റി ഹര്‍ജി നല്‍കിയത്, സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ആരോപിച്ച്. സാമ്പത്തികം മാത്രം അല്ല സംവരണത്തിന്റെ മാനദണ്ഡം എന്നും ഹര്‍ജിക്കാര്‍
|