1

കായംകുളം: ശബരിമല ദർശനത്തിന് പോകാൻ അവധിക്കെത്തിയ സൈനികൻ വാഹനാപകടത്തിൽ മരിച്ചു.പെരിങ്ങാല ചെപ്പള്ളി കിഴക്കതിൽ പുത്തൻവീട്ടിൽ രാജപ്പന്റെ മകൻ ആർ.ഷിബു (42) ആണ് മരിച്ചത്. ഒരുമാസത്തെ അവധിക്ക് സിക്കിമിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഷിബു വീട്ടിലെത്തിയത്. ഇന്നലെ രാവിലെ മകളെ സ്‌കൂളിൽ വിട്ടശേഷം 11 മണിയോടെ വാത്തികുളത്തുളള സഹോദരന്റെ വീട്ടിലെത്തി.പിന്നീട് കുറത്തികാട്ടുള്ള ഭാര്യവീട്ടിലേക്ക് പോകുംവഴി ബൈക്ക് കലുങ്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്ന ഷിബുവിനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല. അപകടം നേരിൽ കണ്ട ജ്യേഷ്ഠന്റെ ഭാര്യയുടെ സഹോദരി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി കുറത്തികാട് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏപ്രിലിൽ വിരമിക്കാനിരിക്കുകയായിരുന്നു.ഭാര്യ: രജനി . മക്കൾ : സീതാലക്ഷ്മി,ധനലക്ഷ്മി.