district-

തിരുനെൽവേലി :പണമുള്ളതിന്റെ ബലത്തിൽ വലിയ ഫീസുകൾ നൽകി കുട്ടികളെ സ്‌കൂളുകളിൽ ചേർക്കുന്ന രക്ഷിതാക്കൾക്ക് വഴികാട്ടിയായി തിരുനെൽവേലി ജില്ലാ കളക്ടർ ശിൽപ പ്രഭാകർ സതീഷ്. സ്വന്തം കുട്ടിയെ അംഗനവാടിയിയിൽ ചേർത്ത് കളക്ടർ കയ്യടി നേടിയത്. മകളെ വലിയ സ്കൂളുകളിൽ ചേർക്കാതെ സർക്കാർ അംഗനവാടിയിലാണ് കളക്ടർ ചേർത്തത്.

സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവരുമായി ഇടപഴകാനാണ് മകളെ അംഗനവാടിയിൽ ചേർത്തത്. പാളയംകോട്ടെയിലെ അംഗൻവാടിയിലാൻണ് കുട്ടിയെ ചേർത്തത്. കുട്ടികളിൽ ആത്മവിശ്വാസവും ധെെര്യവും ലഭിക്കാനും യാതൊരുവിധ സങ്കോചമില്ലാതെ പെരുമാറാനും അംഗനവാടിയിലെ വിദ്യാഭ്യാസം കൊണ്ട് സാധിക്കുമെന്നും അതുകൊണ്ടാണ് വലിയ സ്കൂളുകളിലൊന്നും ചേർക്കാതെന്നും കളക്ടർ പറഞ്ഞു.

കലക്ട്രേറ്റിന് സമ‌ീപമാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഇവിടെ എല്ലാവിധ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല മികച്ച അദ്ധ്യാപകരുടെ സേവനവും ലഭിക്കുന്നുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.