rajanikanth-

ആരാധനയെന്നാൽ ഇത്രയൊക്കെ വരുമോ. വരനും വധുവും സൂപ്പർസ്റ്റാർ രജനീകാന്തിന്റ കട്ട ആരോധകർ. അപ്പോൾ വിവാഹവും തലൈവരുടെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെ റിലീസ് ദിവസമാക്കാൻ അവർ തീരുമാനിച്ചു. വിവാഹത്തിന് വേദിയായതോ പേട്ട റിലീസ് ചെയ്ത തിയേറ്റർ.

ചെന്നൈയിലെ വുഡ്‌ലാന്റ് സിനിമാസിലായിരുന്നു ഈ വിവാഹം ആഘോഷപൂർവം നടന്നത്. അൻപരസ്,​ കാമാച്ചി എന്നിവരാണ് വിവാഹത്തിൽ തലൈവരോടുള്ള ആരാധന പ്രകടമാക്കിയ ആ ദമ്പതികൾ. പേട്ട സിനിമ കാണാനെത്തിയവർക്ക് സദ്യയും ഒരുക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി, ശശികുമാർ,​ സിമ്രാൻ, തൃഷ, ബോബി സിൻഹ തുടങ്ങിയ താരങ്ങളും അണി നിരക്കുന്നു.