കൊച്ചി : ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്ക് ഇൗ മാസം 16തീയതി നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ഹൈക്കോടതി 15 ദിവസത്തേക്ക് മാറ്റിവച്ചു. അഞ്ച് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാരും ദേശീയ കായിക വേദിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കാസർകോട് ജില്ലയിലെ തിരഞ്ഞെടുപ്പിന് തയ്യാറാക്കിയ ബാലറ്റുകളിൽ കൃത്രിമം കാട്ടിയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള കള്ളക്കളികൾ അവസാനിപ്പിക്കണമെന്ന് ദേശീയ കായികവേദി ജനറൽ സെക്രട്ടറി നജുമുദ്ദീൻ ആവശ്യപ്പെട്ടു.