talaq

ന്യൂഡൽഹി: മുത്തലാഖ് നിരോധനത്തിന് വീണ്ടും ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാർ. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. മുത്തലാഖ് ബിൽ ലോക് സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ പാസായിരുന്നില്ല. ഇതിനെത്തുടർന്നാണ് വീണ്ടും ഓർഡിനൻസ് ഇറക്കുന്നത്.

പുരുഷന്മാർ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന മുസ്ളിം സമുദായത്തിലെ ആചാരം ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. ലോക്സഭയിൽ 11നെതിരെ 245 വോട്ടുകൾക്കാണ് ബിൽ പാസായത്. ബില്ലിൽ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനെ കോൺഗ്രസ്, എ.ഡി.എം.കെ, സമാജ്‌വാദി പാർട്ടി തുടങ്ങിയവർ എതിർത്തത്.

പ്രതിപക്ഷ ബഹളത്തെതുടർന്ന് തുടർന്ന് ബിൽ രാജ്യസഭയിൽ പാസാക്കാനായിരുന്നില്ല.