pranav-

പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരയ്ക്കാർ- അറബിക്കടലിന്റെ സിംഹ’ത്തിൽ പ്രണവ് മോഹൻലും കല്യാണി പ്രിയദർശനും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാമ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

സംവിധായകന്റെയും നായകന്റെയും മക്കൾ ചിത്രത്തിൽ അഭിനയിക്കുന്നത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. പ് എന്നാൽ ഇപ്പോൾ സിനിമയിലെ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത്. സിനിമയിലെ ഒരുഗാനരംഗത്തിൽ നിന്നുള്ള ചിത്രമാണിത്.


നൂറുകോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരാണ് മറ്റുതാരങ്ങൾ