sivaraj-singh-chouhan-

ന്യൂഡൽഹി : മദ്ധ്യപ്രദേശ്,​ രാജസ്ഥാൻ,​ ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ, വസുന്ധര രാജെ, രമൺ സിംഗ് എന്നിവരെ ബി.ജെ.പിയുടെ ഉപാദ്ധ്യക്ഷരായി നിയമിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കൻ കഴിയുമെന്നതിനാലാണ് മൂവരെയും ഉപാദ്ധ്യക്ഷരാക്കുന്നതെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. നേരത്തെ മദ്ധ്യപ്രദേശിലെ തോൽവിക്ക് പിന്നാലെ ദേശീയപദവി വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മദ്ധ്യപ്രദേശിലെ ജനങ്ങളെ സേവിച്ച് സാധാരണ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു.

ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കോൺഗ്രസ് ഇന്ന് ഡൽഹി ഘടകത്തിന്റെ അദ്ധ്യക്ഷയായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി.ജെ.പി നേതൃത്വത്തിലേക്കും മുതിർന്ന നേതാക്കളെ കൊണ്ടുവന്നിരിക്കുന്നത്.