കേരള ഹൈക്കോടതി
1956 നവംബർ 1ന് എറണാകുളം ആസ്ഥാനമായി സ്ഥാപിതമായി. ജസ്റ്റിസ് കെ.ടി. കോശിയായിരുന്നു ആദ്യ ചീഫ് ജസ്റ്റിസ്. ലക്ഷദ്വീപ് കേരള ഹൈക്കോടതിയുടെ പരിധിയിലാണ്. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യവനിത സുജാത മനോഹർ. ചീഫ് ജസ്റ്റിസായ ആദ്യമലയാളി വനിത -കെ.കെ. ഉഷ. ചില ഹൈക്കോടതികൾക്ക് ഒന്നിലധികം സംസ്ഥാനങ്ങൾ നിയന്ത്രണത്തിലുണ്ടായിരിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
അനുച്ഛേദം 324 മുതൽ 329 വരെയുള്ള ഭാഗങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ച് പറയുന്നു. 1956 ജനുവരി 25 നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
2011 മുതൽ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നു.
രാഷ്ട്രപതിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെയും രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത്. ആറു വർഷമോ 65 വയസോ ആണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ കാലാവധി.
ലോകസഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ എന്നിവരുടെ അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതും ഇവരാണ്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോകസഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, നിയമസഭാംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തർക്കങ്ങൾ പരിഹരിക്കുന്നു. എം.എൽ.എ,എം.പി എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തർക്കങ്ങൾ പരിഹരിക്കുന്നു. ഡൽഹിയിലെ നിർവ്വാചൻ സദനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനം.
നമ്മുടെ മൗലിക കടമകൾ
1. ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
2. സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.
3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.
4. രാജ്യരക്ഷാപ്രവർത്തനത്തിനും രാഷ്ട്രസേവനത്തിനും തയ്യാറാവുക.
5. മതം,ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുദ്ധ്യങ്ങൾക്കതീതമായി എല്ലാവർക്കുമിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ മാന്യതയെഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുക.
6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക
7. പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. ജീവികളോട് അനുകമ്പ പുലർത്തുക.
8. ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും വികസിപ്പിക്കുക.
9. പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക
10. എല്ലാമണ്ഡലങ്ങളിലും മികവ് കാട്ടി ഒസത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
11. 6 വയസിനും 14 വയസിനുമിടയിലുള്ള തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക.
റിട്ടുകൾ
മൗലികാവകാശങ്ങൾ സംരക്ഷിക്കാനായി കോടതികൾ ചില ഉത്തരവുകൾ പുറപ്പെടുവിക്കും അതിനെ റിട്ടുകൾ എന്ന് പറയുന്നു. ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരമാണ് റിട്ടുകൾ പുറപ്പെടുവിക്കുന്നത്. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശമാണ് 32-ാം അനുച്ഛേദത്തിൽ പറയുന്നത്. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയും 226-ാം അനുച്ഛേദപ്രകാരം ഹൈക്കോടതിയും റിട്ടുകൾ പുറപ്പെടുവിക്കുന്നു.
1. ഹേബിയസ് കോർപ്പസ്
നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്നയാളെ മോചിപ്പിക്കാൻ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.
2. മൻഡാമസ്
ഒരു ഉദ്യോഗസ്ഥനോ പൊതുസ്ഥാപനമോ സ്വന്തം കർത്തവ്യം നിർവഹിക്കുവാൻ അനുശാസിച്ചുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്. 'നാം കല്പിക്കുന്നു' എന്നാണ് ഈ വാക്കിന്റെ അർത്ഥം.
3. ക്വോവാറന്റോ
ഒരാൾ അയാൾക്കർഹമല്ലാത്ത പദവിയിലിരുന്നാൽ അതിനെ തടയുന്നതിനുള്ള റിട്ട്.
4. പ്രൊഹിബിഷൻ
നിയമരഹിതവും നീതിരഹിതവുമായ വിചാരണ തടയാൻ ഉപയോഗിക്കുന്ന റിട്ട് കീഴ്ക്കോടതി അതിന്റെ അധികാരപരിധി ലംഘിക്കുന്നതായി കണ്ടാൽ അതിനെതിരെ ഈ റിട്ട് പുറപ്പെടുവിക്കുന്നു.
5. സെർഷ്യോറ്റി
ഒരു കേസ് കീഴ് കോടതിയിൽ നിന്നും മേൽകോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്.
സ്വരൺസിംഗ് കമ്മിറ്റി
1976 ലെ 42-ാം ഭേദഗതി പ്രകാരം ആണ് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അനുച്ഛേദം നാല് Aയിലാണ് മൗലിക കടമകൾ. സ്വരൺസിംഗ് കമ്മിറ്റിയാണ് മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചത്. റഷ്യയെ അനുകരിച്ചാണ് മൗലിക കടമകൾ ഇന്ത്യ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അനുച്ഛേദം 51 എ യിലാണ് മൗലിക കടമകളെക്കുറിച്ച് പറയുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ
പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. ഗവർണറാണ് തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നത്. അനുച്ഛേദം 243 പ്രകാരം 1993 ഡിസംബർ 3നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിതമായത്.
പബ്ലിക് സർവീസ് കമ്മിഷൻ
ഭരണഘടനയുടെ 315 മുതൽ 323 വരെയുള്ള വകുപ്പുകൾ പബ്ലിക് സർവീസ് കമ്മിഷനെ കുറിച്ച് പറയുന്നു. 1926 ഒക്ടോബർ ഒന്നിനാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ രൂപീകൃതമായത്. ആറ് വർഷം അല്ലെങ്കിൽ 65 വയസാണ് യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി. ആറുവർഷം അല്ലെങ്കിൽ 62 വയസാണ് സംസ്ഥാന പി.എസ്.സി അംഗങ്ങളുടെ കാലാവധി.
1936 ലാണ് തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷൻ രൂപീകൃതമായത്. 1956 ലാണ് തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷൻ കേരള പബ്ലിക് സർവീസ് കമ്മീഷനായി മാറിയത്. വി.കെ. വേലായുധനാണ് കേരളാ പി.എസ്.സിയുടെ ആദ്യ ചെയർമാൻ.
രാഷ്ട്രപതിയാണ് യു.പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും. സംസ്ഥാന പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് ഗവർണറും നീക്കം ചെയ്യുന്നത് രാഷ്ട്രപതിയുമാണ്.