alok-varma

ന്യൂഡൽഹി: സി.ബി.ഐ യിൽ വീണ്ടും നാടകീയ രംഗങ്ങൾ അരങ്ങേറുന്നു. അലോക് വർമ്മയെ സ്ഥാനം മാറ്റിയതിന് പിന്നാലെ നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് സി.ബി.ഐ ഡയറക്ടർ സ്ഥാനമത്ത് നിന്ന് അലോക് വർമ്മയെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിന് പിന്നാലെ രാത്രി ഒൻപത് മണിക്ക് തന്നെ നാഗേശ്വര റാവു താല്കാലിക ഡയറക്ടഖറായി ചുമതലയേറ്റെന്ന് സി.ബി.ഐ വ്യക്തമാക്കി. സമിതി കാര്യങ്ങൾ തീരുമാനിച്ച് രണ്ട് മണിക്കൂറിനുള്ളിൽ നാഗേശ്വര റാവു ഇടക്കാല ഡയറക്ടറായി ചുമതലയേറ്റതായി സി.ബി.ഐ വ്യക്തമാക്കി. നാഗേശ്വര റാവുവിന് വീണ്ടും സി.ബി.ഐ ആസ്ഥാനത്തിന്റെ അധികാരം കൈവന്നിരിക്കുകയാണ്.

നേരത്തേ അലോക് വർമ്മക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നതാധികാര സമിതി ചർച്ച ചെയ്തിരുന്നു. അലോക് വ‌മ്മക്കെതിരെ പത്ത് ആരോപണങ്ങളാണ് ഉള്ളത്. പത്തിൽ നാലെണ്ണം റദ്ദാക്കണമെന്നും നാലെണ്ണത്തിൽ കഴമ്പുണ്ടെന്നും സിബിസി സൂചന നൽകുന്നു. രണ്ടെണ്ണത്തിൽ ക്രിമിനൽ നടപടി വേണമെന്നും സി.ബി.സി നിർദേശിച്ചിരിക്കുന്നത്. ആരോപണങ്ങളെ സംബന്ധിച്ച് നാഗേശ്വര റാവു ഇന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്യും. ആരോപണങ്ങളിൽ മിന്നൽ നടപടി വേണമെന്നും സി.ബി.സി ആവശ്യപ്പെട്ടു.എന്നാൽ തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉള്ളതെന്ന് അലോക് വ‌ർമ്മ പറഞ്ഞു. തന്നെ മാറ്റാൻ ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അലോക് വർമ്മയുടെ പ്രസ്താവനകളെ വിമർശിച്ച് മുൻ അറ്റോർണി ജനറൽ രംഗത്തെത്തി. അലോക് വർമ്മയുടെ പ്രസ്താവനകൾ നല്ലതാണെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും സി.വി.സി റിപ്പോർട്ട് കണ്ടതിന് ശേഷമായിരുന്നു തീരുമാനമെടുത്തത്. ഈ തീരുമാനത്തെ വിവർശിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ നേരത്തേ തന്നെ ഇത് തീർപ്പാക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ സി.ബി.ഐയുടെ സൽപേര് നഷ്ടപ്പെടുത്തുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ചയാണ് സി.ബി.ഐ ഡയറക്‌ടർ പദവിയിൽ അലോക് വർമ്മ തിരിച്ചെത്തിയത്. അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വർമ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.

ബുധനാഴ്‌ച രാത്രി ഉന്നതതല സമിതി ചോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആ യോഗത്തിൽ മല്ലികാർജുൻ ഖാർഗെ സി. വി. സി റിപ്പോർട്ട് ഉൾപ്പെടെയുള്ള ചില രേഖകൾ വേണമെന്നും അലോക് വർമ്മയ്‌ക്ക് വിശദീകരണത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും സമിതി ചേർന്നത്.

ഇന്നലത്തെ യോഗത്തിന് മുൻപ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. റാഫേൽ ഇടപാടിന്റെ പേരിലാണ് അലോക് വർമ്മയെ മാറ്റാൻ മോദി ധൃതി കാട്ടുന്നതെന്നും റാഫേൽ കാരണമാണ് വർമ്മയ്‌ക്ക് വിശദീകരണത്തിന് അവസരം നൽകാത്തതെന്നും രാഹുൽ ട്വിറ്ററിൽ ആരോപിച്ചിരുന്നു.