bindu-kanaka-durga

കൊച്ചി: ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് സ്വവസതികളിലേക്ക് പോകാൻ കഴിയാതെ യുവതികൾ. ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയുമാണ് കനത്ത പ്രതിഷേധത്തെ തുടർന്ന് രഹസ്യകേന്ദ്രത്തിൽ കഴിയുന്നത്. യുവതികളുടെ ശബരിമല പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം അക്രമ പരമ്പരകൾ അരങ്ങേറയിരുന്നു. വധഭീഷണിയടക്കം തങ്ങൾക്ക് പ്രതിഷേധക്കാരിൽ നിന്നുമുണ്ടാകുന്നുവെന്നാണ് ഇരുവരും പറയുന്നത്.

എന്നാൽ പൊലീസിനെ വിശ്വാസമാണെന്നും, അടുത്ത ആഴ്‌ചയോടു കൂടി വീടുകളിലേക്ക് പോകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് യുവതികൾ വ്യക്തമാക്കി. പൊലീസ് സുരക്ഷയിലാണ് മലപ്പുറം സ്വദേശി കനകദുർഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഈമാസം രണ്ടിന് സന്നിധാനത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി ഹർത്താൽ നടത്തുകയും ചെയ്‌തു. രണ്ടാം തവണ നടത്തിയ ശ്രമത്തിനൊടുവിലാണ് യുവതികൾക്ക് സന്നിധാനത്തെത്താൻ സാധിച്ചത്.